Wednesday, November 4, 2026
HomeNewsനേപ്പാളിൽ ലാൻഡിങ്ങിനിടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു: ഇന്ത്യൻ വിനോദസഞ്ചാരി മരിച്ചു

നേപ്പാളിൽ ലാൻഡിങ്ങിനിടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു: ഇന്ത്യൻ വിനോദസഞ്ചാരി മരിച്ചു

കാഠ്മണ്ഡു: നേപ്പാളിലെ മൗണ്ട് എവറസ്റ്റ് മേഖലയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഒരു ഇന്ത്യൻ വിനോദസഞ്ചാരി കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. നേപ്പാളിലെ സൊലുഖുംബു ജില്ലയിലെ ഫെരിഷെയിൽ ചൊവ്വാഴ്ച രാവിലെ 8:11 ഓടെയായിരുന്നു അപകടം. ലാൻഡിംഗ് നടത്തുന്നതിനിടെ രണ്ട് ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഫിഷ്‌ടെയിൽ എയർ ഹെലികോപ്റ്ററിലെ യാത്രക്കാരനായ വസന്ത് കുമാർ ബാലരാമരാമതു എന്ന ഇന്ത്യൻ പൗരനാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം ലൂക്ലയിലെ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ വംശജനായ ന്യൂസിലാൻഡ് പൗരൻ ശൈലേഷ് കൃഷ്ണ പട്ടേലിനെ വിദഗ്ധ ചികിത്സയ്ക്കായി കാഠ്മണ്ഡുവിലെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എയർ ഡൈനാസ്റ്റി, ഫിഷ്‌ടെയിൽ എയർ എന്നീ കമ്പനികളുടെ ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്. ഇരു ഹെലികോപ്റ്ററുകളിലെയും പൈലറ്റുമാർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. അപകടസമയത്ത് ഹെലികോപ്റ്ററുകളിൽ ആകെ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിൽ വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments