Wednesday, November 4, 2026
HomeAmericaടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

പി പി ചെറിയാൻ

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി 37-കാരനായ ഡെമോക്രാറ്റ് നേതാവ് ജെയിംസ് തലാരിക് വിജയിച്ചതായി ഡിസിഷൻ ഡെസ്ക് എച്ച്.ക്യു പ്രവചിച്ചു.

ഡെമോക്രാറ്റിക് പാർട്ടിക്ക് യു.എസ് സെനറ്റിൽ ഭൂരിപക്ഷം തിരിച്ചുപിടിക്കാൻ ഈ വിജയം നിർണായകമാകും. മുൻ സെനറ്റർ ജോൺ കോർണിന് പകരം ഡൊണാൾഡ് ട്രംപ് പിന്തുണച്ച കെൻ പാക്സ്റ്റണിന്റെ തോൽവി റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത ആഘാതമായി. അഴിമതി ആരോപണങ്ങളും വ്യക്തിഗത വിവാദങ്ങളും പാക്സ്റ്റണ് തിരിച്ചടിയായി.

ടെക്സസ് മുൻ അധ്യാപകനും സെമിനാരി വിദ്യാർത്ഥിയുമായ തലാരിക് ഐക്യ സന്ദേശമുയർത്തിയാണ് പ്രചാരണം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വൻ തുക സമാഹരിക്കാനും ചില റിപ്പബ്ലിക്കൻ പ്രമുഖരുടെ പിന്തുണ നേടാനും തലാറിക്കിന് സാധിച്ചു. ടെക്സസിലെ റിപ്പബ്ലിക്കൻ മേധാവിത്വം അവസാനിപ്പിച്ച ഈ വിജയം യു.എസ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments