Saturday, May 23, 2026
HomeGulfവിമാനത്തിൽ പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നത് നിരോധിച്ച് സൗദി

വിമാനത്തിൽ പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നത് നിരോധിച്ച് സൗദി

റിയാദ് : യാത്രക്കാർ വിമാനത്തിൽ പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നത് നിരോധിച്ച് സൗദി. വിമാനത്തിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ചുള്ള നിയന്ത്രണങ്ങൾ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏ വിയേഷൻ (GACA) പുതുക്കിയതോടെയാണിത്.വിമാനയാത്രയ്ക്കിടെ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കരുതെന്നും പുതിയ നിർദേശത്തിലുണ്ട്.

യാത്രക്കാർക്ക് പരമാവധി രണ്ട് പവർ ബാങ്കുകൾ മാത്രമേ ഇനിമുതൽ കൊണ്ടുപോകാനാകൂ. പവർ ബാങ്കുകൾ വിമാന ക്യാബിനിനുള്ളിൽ ക്യാരി-ഓൺ ബാഗേജിൽ സൂക്ഷിക്കുകയും ചെയ്യണം.വ്യോമയാന സുരക്ഷ വർധിപ്പിക്കാനും വിമാന ക്യാബിനുകളിലെ ലിഥിയം ബാറ്ററി ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കാനുമാണ് നടപടിയെന്ന് GACA പറഞ്ഞു. പുതിയ മാറ്റം സംബന്ധിച്ച് സൗദി വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾക്ക് GACA സർക്കുലർ പുറപ്പെടുവിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments