Saturday, May 23, 2026
HomeEntertainmentചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് റസൂൽ പൂക്കുട്ടി

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് റസൂൽ പൂക്കുട്ടി

തിരുവനന്തപുരം: ഓസ്കര്‍ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കുക്കു പരമേശ്വരനും മധുപാലും രാജി നൽകി. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി.കഴിഞ്ഞ ഒക്ടോബറിലാണ് പൂക്കുട്ടിയെ ചെയര്‍മാനായി നിയമിക്കുന്നത്. നടി കുക്കു പരമേശ്വരനായിരുന്നു വൈസ് ചെയര്‍പേഴ്സൺ. ലൈംഗികാരോപണത്തെ തുടര്‍ന്ന് സംവിധായകൻ രഞ്ജിത് രാജിവെച്ചതിന് പിന്നാലെയാണ് പൂക്കുട്ടിയുടെ നിയമനം.

അതേസമയം നടനും സംവിധായകനുമായ മധുപാൽ ഇന്നലെ കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. ഭരണമാറ്റത്തെ തുടര്‍ന്നാണ് രാജി. കഴിഞ്ഞ 4 വർഷ കാലയളവിൽ സാംസ്കാരിക ക്ഷേമനിധി ബോർഡിനെ കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായി അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു.

പ്രേംകുമാറിനെ ചെയര്‍മാനാക്കാതെ റസൂല്‍ പൂക്കുട്ടിയെ നിയമിച്ചത് അന്ന് വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. പതിറ്റാണ്ടുകളായി സിനിമ രംഗത്തുള്ള പ്രേംകുമാറിന് അര്‍ഹിച്ച പരിഗണന നല്‍കിയില്ല എന്ന തരത്തിലാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments