തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഗാരന്‍റികളിലൊന്നായ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യമന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് നടപടികളിലേക്ക് കടന്നത്.
സ്ത്രീ യാത്രക്കാരുടെ എണ്ണം കണ്ടെത്തുന്നതിനായി ജെന്‍ഡര്‍ ടിക്കറ്റിങ് ആരംഭിച്ചു. ഇതുപ്രകാരം ഇപ്പോള്‍ ഇടിഎം ഉപകരണങ്ങൾ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ യാത്രക്കാരെ പുരുഷൻ/സ്ത്രീ എന്ന് രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷനുണ്ട്. കണ്ടക്ടർമാർ ഇടിഎം ഉപകരണങ്ങൾ ഉപയോഗിച്ച് വിതരണം ചെയ്യുന്ന ടിക്കറ്റില്‍ സ്ത്രീക്കാണോ പുരുഷനാണോ നല്‍കുന്നതെന്ന് രേഖപ്പെടുത്തേണ്ടതാണ്.

