Wednesday, May 13, 2026
HomeBreakingNewsപ്രതിസന്ധി തുടരുന്നു : സർവീസുകൾ കുറയ്ക്കാൻ ഒരുങ്ങി എയർ ഇന്ത്യ

പ്രതിസന്ധി തുടരുന്നു : സർവീസുകൾ കുറയ്ക്കാൻ ഒരുങ്ങി എയർ ഇന്ത്യ

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടുതൽ വഷളാക്കിയതോടെ എയർ ഇന്ത്യ കടുത്ത നടപടികളിലേക്ക്. ചെലവ് ചുരുക്കാനും സർവിസുകൾ കുറക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാനാണ് നീക്കം. വ്യാഴാഴ്ച എയർ ഇന്ത്യ ആസ്ഥാനത്ത് നടന്ന ബോൾഡ് യോഗത്തിലാണ് തീരുമാനം.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത മൂന്നുമാസത്തേക്ക് സർവീസുകൾ 20 ശതമാനംവരെ വെട്ടിക്കുറക്കാനും ജീവനക്കാരെ നിർബന്ധിത അവധിയിൽ വിടാനും ധാരണയായെന്നാണ് വിവരം. നോൺ ടെക്നിക്കൽ ജീവനക്കാർക്കാരെയാണ് നടപടി ബാധിക്കുക. ജീവനക്കാർക്കുള്ള ബോണസ് കുറക്കാനും വൈസ് പ്രസിഡന്റ് തലത്തിലും അതിന് മുകളിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം വെട്ടിക്കുറക്കാനും യോഗത്തിൽ തീരുമാനമായെന്നാണ് റിപ്പോർട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments