Wednesday, May 13, 2026
HomeBreakingNewsതമിഴ്‌നാട്ടില്‍ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ച് വിസികെ

തമിഴ്‌നാട്ടില്‍ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ച് വിസികെ

ചെന്നൈ: തമിഴ്‌നാട്ടില്‍ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ച് വിസികെ. പാര്‍ട്ടി അധ്യക്ഷന്‍ തോല്‍ തിരുമാവളവന്‍ പിന്തുണക്കത്ത് ടിവികെക്ക് കൈമാറി. വിസികെയുടെ രണ്ട് എംഎല്‍എമാരുടെ പിന്തുണകൂടിയായതോടെ വിജയ്‌യുടെ ടിവികെക്ക് കേവലഭൂരിപക്ഷമായി. ഇതോടെ വിജയ് മുഖ്യമന്ത്രി പദവിയിലെത്തുമെന്നും ഉറപ്പായി. സര്‍ക്കാര്‍ രൂപീകരണത്തില്‍ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് ഇതോടെ അവസാനമായത്. ടിവികെ അധ്യക്ഷന്‍ വിജയ് ഉടന്‍ ഗവര്‍ണറെ കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസികെ പിന്തുണച്ചതിന് പിന്നാലെ മുസ്ലിം ലീഗും ടിവികെക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് കത്ത് കൈമാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments