Wednesday, May 13, 2026
HomeBreakingNewsതാൻ ഡൽഹിയിൽ പോയത് കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാനല്ലെന്നും മഹാരാഷ്ട്ര പുനഃസംഘടനാ വിഷയം ചർച്ച ചെയ്യനാണെന്നും...

താൻ ഡൽഹിയിൽ പോയത് കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാനല്ലെന്നും മഹാരാഷ്ട്ര പുനഃസംഘടനാ വിഷയം ചർച്ച ചെയ്യനാണെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: താൻ ഡൽഹിയിൽ പോയത് കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാനല്ലെന്നും മഹാരാഷ്ട്ര പുനഃസംഘടനാ വിഷയം ചർച്ച ചെയ്യനാണെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ചരിത്രപരമായ വിജയത്തിൽ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും അഭിനന്ദനം അറിയിച്ചുവെന്നും എല്ലാ പ്രവർത്തകരോടും അഭിനന്ദനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ കാര്യങ്ങളിൽ നിരീക്ഷകർ റിപ്പോർട്ട് നൽകും. അതിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരീക്ഷകർ അവരുടെ യുക്തി അനുസരിച്ച് കാര്യങ്ങൾ ചെയ്യും. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നു. കേരളത്തിലെ കാര്യത്തിൽ മാത്രം എന്തിനാണ് ഇത്ര ചർച്ചയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കോൺഗ്രസിന് പാർട്ടിയുടെ രീതികൾ ഉണ്ട്. അത് അനുസരിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments