Wednesday, May 13, 2026
HomeBreakingNewsസംസ്ഥാനത്തെ പാർട്ടിയുടെ സ്ഥിതി അതീവ ​ഗൗരവതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

സംസ്ഥാനത്തെ പാർട്ടിയുടെ സ്ഥിതി അതീവ ​ഗൗരവതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: സംസ്ഥാനചത്തെ പാർട്ടിയുടെ സ്ഥിതി അതീവ ​ഗൗരവതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. തെരഞ്ഞെടുപ്പിലെ ദയനീയ തോൽവി അതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തി. തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന വിലയിരുത്തൽ പോരെന്ന വിമർശനവും ഉയർന്നു.

വിലയിരുത്തൽ പലപ്പോഴും സാങ്കേതികമായി പോവുകയാണ്. കണക്ക് നോക്കി പോവുന്ന പതിവ് ശൈലി പറ്റില്ലെന്നും അം​ഗങ്ങൾ സെക്രട്ടേറിയേറ്റിൽ പറഞ്ഞു.പരാജയത്തിന്റെ കാരണങ്ങൾ അന്വേഷിക്കേണ്ടത് കീഴ് ഘടകങ്ങളിൽ നിന്നാണ്. മറയില്ലാതെ സംസാരിക്കാനും മുൻവിധി ഇല്ലാതെ കേൾക്കാനും നേതൃത്വം തയ്യാറാവണം. പാളിച്ചകൾ തിരുത്തി തന്നെ മുന്നോട്ട് പോകണമെന്നും സെക്രട്ടേറിയറ്റ് അംഗങ്ങൾ. പാർട്ടി അടിത്തറ നഷ്ടമായ അവസ്ഥയിലാണ്. അണികളെ മനസ്സിലാക്കാൻ നേതൃത്വത്തിന് കഴിയുന്നില്ല എന്ന വിമർശനവും സെക്രട്ടേറിയേറ്റ് യോ​ഗത്തിൽ ഉയർന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച യോ​ഗം രാത്രി വൈകിയും തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments