തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ നിർണായക നിയമസഭാ കക്ഷി യോഗം ഇന്ന്. രാവിലെ 10 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ എഐ സി സി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും എ.കെ ആന്‍റണി അടക്കമുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് നിയമസഭാ കക്ഷി യോഗത്തിനുശേഷം നിരീക്ഷകർ എംഎൽഎമാരിൽ നിന്ന് സ്വതന്ത്ര അഭിപ്രായം തേടും. ഭൂരിപക്ഷം പേരും പിന്തുണയ്ക്കുന്നത് ആരെ എന്ന് ഇന്ന് രാത്രിയോടെ നിരീക്ഷക സംഘം ഹൈക്കമാന്‍ഡിന് റിപ്പോർട്ട് നൽകും.
മുഖ്യമന്ത്രി ആര് ? :നിർണായക നിയമസഭാ കക്ഷി യോഗം ഇന്ന്
RELATED ARTICLES

