Wednesday, May 13, 2026
HomeBreakingNewsസർക്കാർ രൂപീകരിക്കാൻ വിജയ് ഉന്നയിച്ച അവകാശവാദം ഗവർണർ രാജേന്ദ്ര അർലേക്കർ സ്വീകരിച്ചില്ല

സർക്കാർ രൂപീകരിക്കാൻ വിജയ് ഉന്നയിച്ച അവകാശവാദം ഗവർണർ രാജേന്ദ്ര അർലേക്കർ സ്വീകരിച്ചില്ല

ചെന്നൈ: സർക്കാർ രൂപീകരിക്കാൻ ടിവികെ നേതാവ് വിജയ് ഉന്നയിച്ച അവകാശവാദം ഗവർണർ രാജേന്ദ്ര അർലേക്കർ സ്വീകരിച്ചില്ലെന്ന് വിവരം. കേവലഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് ഹാജരാക്കണമെന്നാണ് ഗവർണറുടെ നിലപാട്. കോൺഗ്രസിന്റെ 5 അംഗങ്ങൾ ഉൾപ്പെടെ 113 എംഎൽഎമാർ ഒപ്പിട്ട കത്താണ് വിജയ് ഗവർണർക്ക് കൈമാറിയത്. എന്നാൽ കേവല ഭൂരിപക്ഷത്തിനുള്ള സംഖ്യയായ 118 പേർ ഒപ്പിട്ടുള്ള കത്ത് വേണമെന്ന് ഗവർണർ അറിയിച്ചു. എന്നാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടെ നാളെ നടക്കാനിരുന്ന സത്യപ്രത്ജ്ഞ നീട്ടിവച്ചേക്കുമെന്നാണ് സൂചന. ഇതിൽ ടിവികെയുടെ ഔദ്യോഗിക പ്രസ്താവന വന്നിട്ടില്ല. 108 സീറ്റാണ് തമിഴ്നാട് നിയമസഭ തിര‍ഞ്ഞെടുപ്പിൽ ടിവികെ നേടിയത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റാണ് വേണ്ടത്. നിലവിൽ കോൺഗ്രസ് മാത്രമാണ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. 5 സീറ്റുകളുള്ള കോൺഗ്രസിന്റെ പിന്തുണ ലഭിച്ചാലും കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ടിവികെയ്ക്ക് ആറുപേരുടെ കൂടി പിന്തുണ വേണ്ടി വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments