തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് രണ്ടാം പാപ്പാനായ ശ്രീകുട്ടനെയാണ് ആന ചവിട്ടിക്കൊന്നത്. പരിക്കേറ്റ ഒന്നാം പാപ്പാൻ അമൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ആന ആക്രമിച്ചത്.
ഇന്നലെ ഉത്സവത്തിന് എത്തിച്ചതാണ് ആനയെ. ഉത്സവത്തിനിടെ തന്നെ ആന ചെറിയ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഉത്സവത്തിൽ നിന്ന് മാറ്റി, സമീപത്തെ പറമ്പിൽ തളച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെ തളച്ച ആനയുടെ സമീപത്ത് ഉണ്ടായിരുന്ന പാപ്പാൻമാരെ ആക്രമിക്കുകയായിരുന്നു. മരിച്ച രണ്ടാം പാപ്പാന്റെ നെഞ്ചിനാണ് ചവിട്ടേറ്റത്. ഒന്നാം പാപ്പാൻ ചികിത്സയിലാണ്.

