മസ്കത്ത്: ഒമാനിൽ വേനൽക്കാലത്തിന്റെ വരവറിയിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് അതിവേഗം വർധിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുൽത്താനേറ്റിലെ മിക്ക ഗവർണറേറ്റുകളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിലെ ഏറ്റവും ഉയർന്ന താപനില സുഹാറിൽ രേഖപ്പെടുത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.43.4 ഡിഗ്രി സെൽഷ്യസാണ് സുഹാറിലെ താപനില. ഖുറിയാത്തിൽ 43.3 ഡിഗ്രി സെൽഷ്യസും ഫഹൂദിൽ 43.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഷിനാസ്, മുദൈബി എന്നിവിടങ്ങളിൽ 42 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. ലിവ -43.1, ബിദിയ -43, ഹംറ അൽ ദുരു -42.5, അൽ ഖാബിൽ -42.3 , മക്ഷിൻ -42.2 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ഉയർന്ന താപനില.

