Friday, April 17, 2026
HomeNewsഐസിയു പ്രവർത്തനം തുണി കെട്ടി മറച്ച്: ഗുരുതര പ്രസിസന്ധിയെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ജനറൽ...

ഐസിയു പ്രവർത്തനം തുണി കെട്ടി മറച്ച്: ഗുരുതര പ്രസിസന്ധിയെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗം മേധാവിയുടെ കത്ത്

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തന സജ്ജമായില്ല. തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐസിയുകൾ പ്രവർത്തിക്കുന്നത്. ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ജനറൽ സർജറി വിഭാഗം മേധാവി കത്ത് അയച്ചു. ഐസിയു ഉടൻ പ്രവർത്തനക്ഷമം ആകുമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

മാർച്ച് 17ന് ആയിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാ​ഗത്തിൽ തീപിടുത്തം ഉണ്ടായത്. ഇതിനു പിന്നാലെ രോ​ഗികളെ താൽക്കാലികമായി സജ്ജീകരിച്ച ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ഇപ്പോഴും ഈ താൽക്കാലിക ഐസിയുവിൽ തന്നെയാണ് രോ​ഗികൾ തുടരുന്നത്. തുണി കെട്ടി മറച്ചാണ് ഈ ഐസിയു പ്രവർത്തിക്കുന്നത്.

രോ​ഗികൾക്ക് ഇവിടെ എത്രത്തോളം സുരക്ഷ ഒരുക്കാനാകും എന്നതിൽ കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതിനുപിന്നാലെയാണ് ജനറൽ സർജറി വിഭാഗം മേധാവി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് ഒരു കത്ത് നൽകിയിരിക്കുന്നത്. ഉടൻ തന്നെ ഐസിയു പ്രവർത്തനക്ഷമമാകുമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments