ഫ്ലോറിഡ: തിരുവനന്തപുരം സ്വദേശിയായ റൂബൻ ബെഞ്ചമിൻ (46) അമേരിക്കയിലെ ഡെൽറേയ് ബീച്ചിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസമായി അദ്ദേഹത്തെ കാണാതിരുന്നതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. H1B വിസയിൽ അമേരിക്കയിലെത്തിയിരുന്ന ബോബൻ ബെഞ്ചമിൻ തിരുവനന്തപുരം സ്വദേശിയാണ്.
അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ സന്നദ്ധപ്രവർത്തകരും ലോക്കൽ അസോസിയേഷനും ചേർന്ന് നടത്തി വരികയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമായതിനാൽ ആവശ്യമായ സഹായം ലഭ്യമാക്കാൻ ശ്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
നവകേരള മലയാളി അസോസിയേഷൻ ഭാരവാഹി സുശീൽ നാലകത്തിൻ്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
Susheel Nalakath : (954) 494-5764

