Saturday, March 14, 2026
HomeAmericaഇറാൻ സൈന്യത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് ട്രംപ്

ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് ട്രംപ്

വാഷിംങ്ടൺ: ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇറാന്റെ സൈന്യത്തോട് ആയുധങ്ങൾ ഉപേക്ഷിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിലാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ (Kharg Island) സൈനിക കേന്ദ്രങ്ങൾ അമേരിക്ക തകർത്തതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇവിടുത്തെ എണ്ണ ടെർമിനലുകൾ നിലവിൽ സുരക്ഷിതമാണെന്നും ട്രംപ് പറയുന്നു.

ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനം ഖാർഗ് ദ്വീപിലെ ടെർമിനലുകളിൽ നിന്നാണ്. ഹോർമൂസിലൂടെയുള്ള കപ്പൽ സഞ്ചാരം തടഞ്ഞാൽ ഖാർഗിലെ എണ്ണ ടെർമിനലുകൾ ആക്രമിക്കാൻ മടിക്കില്ല. ഇറാനിൽ ഭരണമാറ്റത്തിന് വെല്ലുവിളികൾ ഉണ്ടെന്നും ട്രംപ് പറയുന്നു. അതേസമയം, സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്ക മിഡിൽ ഈസ്റ്റിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments