Sunday, February 22, 2026
HomeNewsതന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ എസ്.ഐ.ടി ഹൈക്കോടതിയിലേക്ക്

തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ എസ്.ഐ.ടി ഹൈക്കോടതിയിലേക്ക്

എറണാകുളം : ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ എസ്.ഐ.ടി ഹൈകോടതിയെ സമീപിക്കും. തന്ത്രിക്കെതിരെ തെളിവുകൾ ഉണ്ടെന്നും കീഴ്കോടതി ഉത്തരവ് കേസിന് തിരിച്ചടിയുണ്ടാക്കുമെന്നും ഹൈകോടതിയെ അറിയിക്കും. ജാമ്യ ഹരജിയിൽ തന്ത്രിക്കെതിരായ തെളിവുകൾ പൂർണമായും കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും ഉത്തരവിലെ പരാമർശങ്ങൾ പൂർണമായും നീക്കം ചെയ്യണമെന്നും എസ്.ഐ.ടി ആവശ്യപ്പെടും.

അതേസമയം, ശബരിമല തന്ത്രിയുടെ ജാമ്യത്തിനെതിരായ അപ്പീലില്‍ സർക്കാർ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്. ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവിൽ അസാധാരണത്വം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments