Tuesday, October 27, 2026
HomeNewsഅഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിങ് സിസ്റ്റം: 2030 ഒക്ടോബർ മുതൽ പുതിയ വാഹനങ്ങൾക്ക് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ

അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിങ് സിസ്റ്റം: 2030 ഒക്ടോബർ മുതൽ പുതിയ വാഹനങ്ങൾക്ക് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ

പുതിയ പാസഞ്ചർ കാർ മോഡലുകളിൽ അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിങ് സിസ്റ്റം (എ.ഇ.ബി.എസ്) നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ. 2030 ഒക്ടോബർ ഒന്നുമുതൽ പുതിയ മോഡലുകൾക്കും 2032 ഒക്ടോബർ ഒന്നുമുതൽ വിപണിയിലുള്ള എല്ലാ മോഡലുകൾക്കും സംവിധാനം നിർബന്ധമാക്കാനാണ് നിർദേശം.ഇതിനായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ്, 1989 ഭേദഗതി ചെയ്യുന്നതിനുള്ള കരട് ചട്ടങ്ങൾ പ്രസിദ്ധീകരിച്ചു. വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനകം പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും എതിർപ്പുകളും അറിയിക്കാം. ഇവ പരിഗണിച്ചശേഷമായിരിക്കും അന്തിമ തീരുമാനം. ഡ്രൈവർ ഉൾപ്പെടെ ഒമ്പത് പേർക്ക് വരെ സഞ്ചരിക്കാവുന്ന കാറുകൾ, എസ്‌.യു.വികൾ തുടങ്ങിയ എം1 വിഭാഗം വാഹനങ്ങൾക്കാണ് നിർദേശം ബാധകമാകുക. മുന്നിലുള്ള വാഹനവുമായോ മറ്റ് തടസ്സങ്ങളുമായോ കൂട്ടിയിടിക്കാനുള്ള സാധ്യത സെൻസറുകളുടെയും ക്യാമറകളുടെയും സഹായത്തോടെ കണ്ടെത്തുന്ന സംവിധാനമാണ് എ.ഇ.ബി.എസ്. അപകടസാധ്യത തിരിച്ചറിഞ്ഞാൽ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകും. ഡ്രൈവർ സമയത്ത് ബ്രേക്ക് പ്രയോഗിച്ചില്ലെങ്കിൽ വാഹനം സ്വയം ബ്രേക്ക് പ്രയോഗിച്ച് കൂട്ടിയിടി ഒഴിവാക്കാനോ ആഘാതം കുറക്കാനോ ശ്രമിക്കും. സ്റ്റിയറിങ് സംവിധാനങ്ങളുടെ മാനദണ്ഡങ്ങൾ, എമർജൻസി ലെയ്ൻ കീപ്പിങ് സംവിധാനം, ഡ്രൈവറുടെ മയക്കവും ശ്രദ്ധക്കുറവും തിരിച്ചറിയുന്ന മുന്നറിയിപ്പ് സംവിധാനം എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പരിഷ്കരണത്തിന്റെ ഭാഗമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments