മുംബൈ : ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ സ്വാഗതം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഉഭയ കക്ഷി ബന്ധങ്ങളിലും ആഗോള വ്യാപാരത്തിലും ഇത് ഒരു സുപ്രധാന നിമിഷമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യൻ വ്യാപാരത്തിന് പുതിയ അവസരം തുറക്കാൻ ഈ കരാർ വഴിയൊരുക്കും. മഹാരാഷ്ട്രയായിരിക്കും വ്യാപാര കരാറിന്റെ പ്രധാന ഗുണഭോക്താക്കളെന്നും മുഖ്യമന്ത്രി പറഞ്ഞു. കാരണം കയറ്റുമതി രംഗത്ത് ഇന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്നത് മഹാരാഷ്ട്രയാണ്. പുതിയ വ്യാപാര കരാർ വരുന്നതോടെ മഹാരാഷ്ട്രക്ക് നിരവധി മേഖലകളിൽ വളർച്ച കൈവരിക്കാൻ കഴിയും.

