Thursday, October 22, 2026
HomeGulfദമാം അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം: രണ്ടു മരണം; മരിച്ചവരിൽ ഒരാൾ ഇന്ത്യൻ പൗരൻ

ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം: രണ്ടു മരണം; മരിച്ചവരിൽ ഒരാൾ ഇന്ത്യൻ പൗരൻ

ദമ്മാം : ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ മരിച്ചതായി സിവില്‍ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ സൗദി പൗരനുമാണ്. എട്ട് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.

ഒരു സൗദി പൗരൻ, ഇന്ത്യ, യമൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്ന് രണ്ട് വീതം, നേപ്പാൾ സ്വദേശിയായ ഒരാൾ എന്നിങ്ങനെയാണ് പരിക്കേറ്റവർ. നിസ്സാര പരിക്കുകൾ മുതൽ ഗുരുതരമായ പരിക്കുകൾ വരെ ഉള്ള ഇവർ വിവിധ ആശുപത്രികളിൽ ആവശ്യമായ ചികിത്സയിലാണെന്നും അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബുധനാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്നുണ്ടായ ഭൗതിക നാശനഷ്ടങ്ങൾ കണക്കാക്കിവരികയാണ്.യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ വ്യോമയാന സംവിധാനത്തിന്റെ സുരക്ഷ നിലനിർത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നതിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് സമഗ്രമായ ഏകോപനത്തോടെ പ്രവർത്തിക്കുന്നത് തുടരുകയാണ്. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും വ്യോമഗതാഗതം സാധാരണ നിലയിലായതായും സിവിൽ ഏവിയേഷൻ അധികൃതർ പറഞ്ഞു.

ദമ്മാം വിമാനത്തവാള ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരന്റെ കുടുംബത്തോട് സൗദിയിലെ ഇന്ത്യൻ എംബസി അധികൃതർ അനുശോചനം അറിയിച്ചു. വിവിധ ആക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും അവർക്ക് വേണ്ടി എല്ലാ പ്രാർത്ഥനകളും നേരുന്നതായും എംബസി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments