കുവൈത്ത് സിറ്റി : ഏഴു പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.പുതിയ മന്ത്രിമാർ അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിനു മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
21 അംഗ മന്ത്രിസഭയിൽ ഷെയ്ഖ് ജറാഹ് ജാബർ അൽ അഹ്മദ് അൽ സബാഹ് ആണ് പുതിയ വിദേശകാര്യ മന്ത്രി. ഡോ. യാക്കൂബ് അൽ സയ്യിദ് യൂസഫ് അൽ റിഫാഇ (ധന മന്ത്രി), ഒസാമ ഖാലിദ് ബൂദായ് (വാണിജ്യ വ്യവസായ മന്ത്രി), അബ്ദുല്ല സബീഹ് ബുഫ്തൈൻ (വിവര, സാംസ്കാരിക മന്ത്രി), അബ്ദുൽ അസീസ് നാസർ അൽ മർസൂഖ് (സാമ്പത്തിക, നിക്ഷേപ മന്ത്രി), ഡോ. താരിഖ് ഹമദ് അൽ ജലാഹ്‌മ (കായിക, യുവജനക്ഷേമ മന്ത്രി). ഡോ. റീം ഗാസി അൽ ഫുലൈജ് (വികസന സുസ്ഥിരതാ കാര്യ മന്ത്രി) എന്നിവരാണ് ചുമതലയേറ്റ മറ്റു മന്ത്രിമാർ.

