ന്യൂയോർക്ക് : മദ്യലഹരിയിൽ ഓടിച്ച വാഹനം ഇടിച്ച് 3 പേർ മരിക്കുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ ജഷാൻപ്രീത് സിങ് (21) അറസ്റ്റിൽ. യുഎസ് സംസ്ഥാനമായ കലിഫോർണിയയിൽ ചൊവ്വാഴ്ചയായിരുന്നു അപകടം.
അപകടസമയത്ത് ഡ്രൈവർ ബ്രേക്ക് ഉപയോഗിച്ചില്ലെന്നും രക്തപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. 2022 ൽ യുഎസിൽ എത്തിയ അനധികൃത കുടിയേറ്റക്കാരനാണ് ജഷാൻപ്രീത്. കഴിഞ്ഞ ഓഗസ്റ്റ് 12 ന് ഇന്ത്യൻ വംശജനായ ഹർജിന്ദർ സിങ് (28) ഓടിച്ച ട്രാക്ടർ ട്രെയ്‌ലർ ഫ്ലോറിഡയിൽ 3 പേരുടെ ജീവൻ കവർന്നിരുന്നു.

