ആലക്കോട് (കണ്ണൂർ) : ചെക്ക് റിപ്പബ്ലിക്കിലേക്കുള്ള തൊഴിൽ വീസ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പേർക്കെതിരെ ആലക്കോട് പൊലീസ് കേസെടുത്തു. ആലക്കോട് ബൈപാസ് റോഡിലെ തുണ്ടത്തിൽ മാത്യു ജോസഫിന്റെ (57) പരാതിയിലാണു കോട്ടയം ഗലീലിയ ഗ്ലോബൽ സർവീസ് ഉടമ രഞ്ജൻ ജോസ്, പാർട്നർ പോളിസ് ജോബി സെബാസ്റ്റ്യൻ എന്നിവർക്കെതിരെ ആലക്കോട് പൊലീസ് കേസെടുത്തത്.
2024 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ നാലു പേർക്കു വീസ വാഗ്ദാനം ചെയ്ത് 12.5 ലക്ഷം രൂപ മാത്യു ജോസഫ് മുഖേന നൽകിയിരുന്നു. എന്നാലിതുവരെ വീസയോ പണമോ തിരികെ നൽകിയില്ലെന്നാണു പരാതി.

