Friday, December 5, 2025
HomeNewsക്ലൗഡ് സീഡിങ്ങുമായി ദില്ലി: ആദ്യ പരീക്ഷണപ്പറക്കൽ വിജയകരം

ക്ലൗഡ് സീഡിങ്ങുമായി ദില്ലി: ആദ്യ പരീക്ഷണപ്പറക്കൽ വിജയകരം

ദില്ലി: ദില്ലിയിൽ വായു മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിങ് ഉടൻ നടപ്പാക്കും.ഈ മാസം 29ന് ക്ലൗഡ്സ് സീഡിങ് നടപ്പാക്കിയെക്കുമെന്ന് ദില്ലി പരിസ്ഥിതി മന്ത്രി മഞ്ജിതർ സിംഗ് സിർസ പറഞ്ഞു.ഒക്ടോബർ 28 മുതൽ 30 വരെ ദില്ലിക്ക് മുകളിൽ മേഘങ്ങളുടെ സാന്നിധ്യം ഉണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചതായി മന്ത്രി പറഞ്ഞു.

ക്ലൗഡ് സീഡിങ്ങിന്റെ ആദ്യ പരീക്ഷണപ്പറക്കൽ ഇന്നലെ വിജയകരമായി പൂർത്തിയാക്കി.ഐഐടി കാൺപൂരിൽ നിന്ന് ദില്ലി വരെയാണ് പരീക്ഷണപ്പറക്കൽ നടത്തിയത്.വിമാനത്തിന്റെ പ്രകടനം, ഉപകരണങ്ങളുടെ പ്രവർത്തനം , സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവയും വിലയിരുത്തി

ദീപാവലിക്ക് ദിവസങ്ങൾക്ക് ശേഷം ദില്ലിയിൽ വായുഗുണനിലവാരം നേരിയതോതിൽ മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസത്തെ രാത്രിയിലെ കണക്കുകൾ പ്രകാരം ഒരിടത്ത് മാത്രമാണ് വായുഗുണനിലവാര സൂചിക 350ന് മുകളിൽ രേഖപ്പെടുത്തിയത്. ദില്ലിയിലെ ശരാശരി മലിനീകരണ തോതിലും കുറവുണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments