വാഷിംഗ്ടണ്‍ ഡിസി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി അമേരിക്ക. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ പുനഃപരിശോധിക്കണമെന്ന് യുഎസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ നടന്ന പത്രസമ്മേളന ത്തിലാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.
അമേരിക്കയ്ക്കും എണ്ണ വില്ക്കാനുണ്ടെന്നും ക്രിസ് കൂട്ടിച്ചേര്‍ത്തു. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതെന്നതെന്നു പറഞ്ഞ ക്രിസ് ഇന്ത്യ എണ്ണയ്ക്കായി നല്കുന്ന പണം ഉപയോഗിച്ച് ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കാനാണ് റഷ്യ ചെയ്യുന്നതെന്നു ആരോപിച്ചു. ഇന്ത്യ ഇത് കണ്ടില്ലെന്നു നടിക്കുന്നുവെന്നും ക്രിസ് ആരോപിച്ചു.
ഇന്ത്യയെ ശിക്ഷിക്കണമെന്ന ആഗ്രഹം അമേരിക്കയ്ക്ക് ഇല്ലെന്നു പറഞ്ഞ ക്രിസ് യുക്രെയ്നിലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ റഷ്യയ്ക്ക് ലഭിക്കുന്ന പണം അവര്‍ യുക്രയിനെതിരായ യുദ്ധത്തിനായി ആയുധങ്ങള്‍ വാങ്ങികൂട്ടാന്‍ ഉപയോഗിക്കുന്നുവെന്ന ആരോപണം നേരത്തെ ട്രംപ് മുന്നോട്ട് വെച്ചിരുന്നു . തുടര്‍ന്ന് 50 ശതമാനം തീരുവയും ഇന്ത്യയ്‌ക്കെതിരേ അമേരിക്ക ചുമത്തിയിരിക്കയാണ്.

