Friday, December 5, 2025
HomeAmericaഎച്ച്-1ബി വിസയുടെ പേരിൽ യുഎസ് കമ്പനി ജീവനക്കാരെ പിരിച്ചുവിട്ട കണക്ക് പുറത്ത്: ഫീസ് ഉയർത്തിയതിനെ ന്യായീകരിച്ച്...

എച്ച്-1ബി വിസയുടെ പേരിൽ യുഎസ് കമ്പനി ജീവനക്കാരെ പിരിച്ചുവിട്ട കണക്ക് പുറത്ത്: ഫീസ് ഉയർത്തിയതിനെ ന്യായീകരിച്ച് ട്രംപ് ഭരണകൂടം

വാഷിങ്ടൺ: എച്ച്-1ബി വിസ ഫീസ് ഉയർത്തിയ തീരുമാനത്തെ ന്യായീകരിച്ച് യു.എസ് ഭരണകൂടം. 2025ൽ ഒരു കമ്പനിക്ക് 5,189 എച്ച്-1ബി വിസകളാണ് നൽകിയത്. ഇതിന് പിന്നാലെ ഇവർ 16,000 യു.എസ് പൗരൻമാരെയാണ് പിരിച്ചുവിട്ടത്. മറ്റൊരു കമ്പനിക്ക് 1,698 എച്ച്-1ബി വിസകൾ നൽകി. ഇവർ 2400 യു.എസ് പൗരൻമാരെ പിരിച്ചുവിട്ടത്. 2022 മുതൽ 25,075 വിസകൾ ലഭിച്ചൊരു കമ്പനി ഇതുവരെ 27,000 പേരെ പിരിച്ചുവിട്ടുവെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.

2003മായി താരതമ്യം ചെയ്യുമ്പോൾ ഐ.ടി മേഖലയിൽ എച്ച്-1ബി വിസയുമായി എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിട്ടുണ്ട്. 2003ൽ 32 ശതമാനം ജീവനക്കാരാണ് എച്ച്-1ബി വിസയുമായി എത്തിയിരുന്നത്. എന്നാൽ, ഈയടുത്ത വർഷങ്ങളിൽ ആകെ ഐ.ടി ജീവനക്കാരിൽ 62 ശതമാനവും എച്ച്-1ബി വിസ ഉപയോഗിച്ച് എത്തുന്നവരാണ്.ഇതിനൊപ്പം കമ്പ്യൂട്ടർ സയൻസ് ബിരുദദാരികൾക്കിടയിൽ യു.എസിൽ തൊഴിലില്ലായ്മ വർധിക്കുകയാണ്. 6.1 ശതമാനമായാണ് തൊഴിലില്ലായ്മ ഉയർന്നത്. ബയോളജി, ആർട്സ് വിഷയങ്ങൾ പഠിക്കുന്നവരേക്കാളും തൊഴിലില്ലായ്മ കമ്പ്യൂട്ടർ സയൻസ് ബിരുദദാരികൾക്കിടയിലാണെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments