Monday, December 23, 2024
HomeWorldസിഡ്‌നിയിലെ ‘ മാസ്’ ഓണാഘോഷം

സിഡ്‌നിയിലെ ‘ മാസ്’ ഓണാഘോഷം

സിഡ്നി : മലയാളി അസോസിയേഷൻ ഓഫ് സ്കോഫീൽഡ്‌സിന്റെ (മാസ്) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 31-ാം  തീയതി ഓണം ആഘോഷിച്ചു. കഥകളി, മോഹിനിയാട്ടം, തിരുവാതിര, ചെണ്ടമേളവും പുലികളിയുമെല്ലാം ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി. 

മലയാളി അസോസിയേഷൻ ഓഫ് സ്കോഫീൽഡ്‌സിന്റെ ഓണാഘോഷത്തിൽ നിന്ന്.സിഡ്‌നിയിലെ കലാകാരൻമാർ അവതരിപ്പിച്ച  സംഗീതാത്മകമായ മെഡ്ലിയും, ഓണം സ്റ്റോറിയും, ആക്ടർ ഫിഗറിങ് പോലെയുള്ള കലാ പരിപാടികളും അരങ്ങേറി. സ്കോഫീൽഡ്‌സിലെ മലയാളികൾക്ക് ന്യൂ സൗത്ത് വെയിൽസ്‌ എംപി വാറൻ കിർബിയും ബ്ലാക്ക്ടൗൺ കൗൺസിലർ മൊനീന്ദർ സിങും ഓണാശംസകൾ അറിയിച്ചു.

 മലയാളി അസോസിയേഷൻ ഓഫ് സ്കോഫീൽഡ്‌സിന്റെ ഓണാഘോഷത്തിൽ നിന്ന്.ഓണസദ്യയും ഒരുക്കിയിരുന്നു. സിഡ്‌നിയിൽ നടന്ന വള്ളം കളിയിൽ ഒന്നാമതെത്തിയ കണ്ണൻ സ്രാങ്ക് ടീമിനെ അനുമോദിച്ചു. ഡിജെ മ്യൂസിക്കോടെയാണ്  ഓണാഘോഷം സമാപിച്ചത്. ഈ വർഷത്തെ മാസിന്റെ  ഓണാഘോഷം വിജയകരമാക്കി തീർത്ത എല്ലാവർക്കും  പ്രസിഡന്റ് മാത്യൂസ്, സെക്രട്ടറി ജോൺസൻ, വൈസ് പ്രസിഡന്റ് ബിനൂപ് തുടങ്ങിയവർ കോർ കമ്മിറ്റിക്കു വേണ്ടി നന്ദി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments