ന്യൂഡൽഹി: 79 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം.രാവിലെ 7:30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും.’പുതിയ ഭാരതം’ എന്നതാണ് ഇക്കൊല്ലത്തെ ആഘോഷങ്ങളുടെ പ്രമേയം. ചടങ്ങിൽ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം ആഘോഷിക്കും.
ഹർ ഖർ തിരങ്ക ക്യാമ്പയിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഇന്ത്യൻ പതാക ഉയർന്നു കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതാക റാലികളും സംഘടിപ്പിച്ചു. ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയെന്നും,എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്നും രാഷ്ട്രപതി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

