ദോഹ: ‘ഓൾ ഹാർട്ട്സ് ടൂർ’ പരിപാടിയുടെ ഭാഗമായി പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ ഖത്തർ സന്ദർശനത്തിന് ഒരുങ്ങുന്നു. ഒക്ടോബർ 17 ന് രാത്രി 9 മണി മുതൽ ഖത്തർ നാഷനൽ കൺവെൻഷൻ സെന്‍ററിലാണ് പരിപാടി നടക്കുക. കോക്രിയേറ്റ്, മിഡാസ് ഇവന്‍റ്‌സ്, ഗ്ലോയർ എന്നിവയുടെ സഹകരണത്തോടെ ഖത്തർ കലണ്ടറും ബലദ്‌നയും ചേർന്നാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.