വിക്ടോറിയ : ഓസ്ട്രേലിയയിലെ വിക്ടോറിയ സ്റ്റേറ്റിലെ ബേൺസ്‌ഡേലിൽ മലയാളികൾ ‘തിരുവോണവിസ്മയം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 7 വരെ ലക്നൗ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ആഘോഷത്തിൽ നൂറിലധികം പേർ പങ്കെടുത്തു.
ഓണസദ്യയോടൊപ്പം ബേൺസ്‌ഡേലിലെ മലയാളികളുടെ നേതൃത്വത്തിൽ കലാ പരിപാടികളും നടന്നു. വടംവലി ഉൾപ്പടെയുള്ള നിരവധി മത്സര ഇനങ്ങളും സംഘടിപ്പിച്ചു . മത്സര വിജയികൾക്ക് ട്രോഫികളും മെഡലും സമ്മാനിച്ചു. വരും വർഷങ്ങളിലും വിപുലമായ രീതിയിൽ കേരളീയ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.