ഗോഥൻബർഗ്: സ്വീഡനിലെ GBG Malayalis കൂട്ടായ്മ സെപ്റ്റംബർ 21-ന് ഓണോത്സവം 2024 വിപുലമായി ആഘോഷിച്ചു. 400-ലധികം പേരുടെ സാന്നിധ്യം ആഘോഷത്തിന് ആവേശം കൂട്ടി. 27 വിഭവങ്ങളും 2 പായസവും അടങ്ങിയ സദ്യ ഓണോത്സവത്തിനു രുചിയുടെ പുത്തൻ ഉണർവ് നൽകി.
കേരളത്തിന്റെ തനതുകലാരൂപങ്ങളായ തിരുവാതിരകളിയും, ഒപ്പനയും, മാർഗംകളിയും പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി, വടംവലിയും മറ്റ് കായികമത്സരങ്ങളും ഉത്സവാഘോഷത്തിന് ആവേശം പകർന്നു. വരും വർഷവും കൂടുതല്‍ വിപുലമായ പരിപാടികൾ നടത്തുമെന്ന് GBG Malayalis അറിയിച്ചു.