വാഷിംഗ്ടൺ ഡിസി: ശ്രീ നാരായണ മിഷൻ സെൻ്റർ, വാഷിംഗ്‌ടൺ ഡി സി, ശ്രീ നാരായണ മഹാസമാധി ദിനം ആചരിച്ചു. മെരിലാൻഡിലുള്ള
ദിവാകരന്റേയും ദേവി ദിവാകരന്റേയും വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ
ശ്രീ നാരായണ മിഷൻ അംഗങ്ങളും മറ്റു വിശിഷ്ട അതിഥികളും പങ്കെടുത്തു.
വർക്കല ശിവഗിരി മഠം നിഷ്കർഷിച്ച ആചാരാനുഷ്ടാനങ്ങൾ ചടങ്ങിന്റെ ഭാഗമായി. ഏകലോക കാരുണ്യം പ്രവചിച്ച ഭഗവാൻ
ശ്രീ നാരായണ ഗുരുവിൻറെ ഈ സമാധി ദിനം ലോക നന്മക്കായി അർപ്പിച്ചു കൊണ്ട്, പൂജാദി ചടങ്ങുകൾ ഭക്തിപുരസ്സരം പര്യവസാനിച്ചു.