Monday, December 23, 2024
HomeAmerica297 ഇന്ത്യൻ പുരാവസ്തുക്കൾ അമേരിക്കയിൽ നിന്ന് തിരികെ ഭാരതത്തിലേക്ക്

297 ഇന്ത്യൻ പുരാവസ്തുക്കൾ അമേരിക്കയിൽ നിന്ന് തിരികെ ഭാരതത്തിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽ 297 പുരാവസ്തുക്കൾ അവർ ഭാരതത്തിന് തിരികെ നൽകി. ഇതോടെ 2014 മുതൽ ഇന്ത്യ കണ്ടെടുത്ത മൊത്തം പുരാവസ്തുക്കളുടെ എണ്ണം 640 ആയി. 2004 നും 2013 നും ഇടയിൽ ഒരു പുരാവസ്തു മാത്രമേ ഇന്ത്യയിലേക്ക് തിരികെ എത്തിയിട്ടുള്ളൂ.

ഇതോടെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ പുരാവസ്തുക്കളുടെ എണ്ണം 578 ആയി. മുൻപ് 2021-ൽ മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ പന്ത്രണ്ടാം നൂറ്റാണ്ടിലെ വെങ്കല നടരാജ പ്രതിമ ഉൾപ്പെടെ 157 പുരാവസ്തുക്കൾ തിരികെ നൽകിയിരുന്നു. 2023 ന്റെ തുടക്കത്തിൽ മോദിയുടെ യാത്രയോട് അനുബന്ധിച്ച് 105 പുരാവസ്തുക്കൾ തിരികെ ലഭിച്ചു. യുകെയിൽ നിന്ന് 16 പുരാവസ്തുക്കളും ഓസ്‌ട്രേലിയയിൽ നിന്ന് 40 പുരാവസ്തുക്കളും 2014 നു ശേഷം തിരിച്ചെത്തിയിട്ടുണ്ട്.

സാംസ്കാരിക സ്വത്ത് മോഷണത്തെ ചെറുക്കുന്നതിനും അതിന്റെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനുമുള്ള ഭാരത സർക്കാരിന്റെ വിശാലമായ തന്ത്രത്തിന്റെയും സന്നദ്ധ പ്രവർത്തനത്തിന്റെയും ഭാഗമാണ് ഈ ശ്രമങ്ങൾ.

2024 ജൂലൈയിൽ, ന്യൂഡൽഹിയിൽ നടന്ന 46-ാമത് ലോക പൈതൃക സമിതി യോഗത്തിൽ ഇന്ത്യയുംഅമേരിക്കയും ഒരു ‘സാംസ്‌കാരിക സ്വത്തവകാശ ഉടമ്പടി’യിൽ ഒപ്പുവച്ചുകൊണ്ട് ഈ വിഷയത്തിൽ ഒരു സുപ്രധാന ചുവടുവെപ്പ് നടത്തി. സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനോടൊപ്പം, ഭാരതത്തിൽ നിന്ന് യുഎസിലേക്ക് പുരാവസ്തുക്കൾ അനധികൃതമായി കടത്തുന്നത് തടയുകയാണ് ഈ കരാർ ലക്ഷ്യമിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments