Monday, December 23, 2024
HomeBreakingNews‘അഭിമാനം പണയംവച്ച് LDFൽ തുടരേണ്ട, CPIക്ക് UDFലേക്ക് സ്വാഗതം’: കെ സുധാകരൻ

‘അഭിമാനം പണയംവച്ച് LDFൽ തുടരേണ്ട, CPIക്ക് UDFലേക്ക് സ്വാഗതം’: കെ സുധാകരൻ

മുഖ്യമന്ത്രിക്ക് ഇരട്ട മുഖമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒന്ന് ഭരണപക്ഷത്തിന്റേത് മറ്റൊന്ന് പ്രതിപക്ഷത്തിന്റേത്. പി വി അൻവർ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നു. പി വി അൻവറെ സിപിഐഎം പാർലമെന്ററി പാർട്ടിയിൽ എന്തിന് നിലനിർത്തുന്നു. പുറത്തക്കിയാൽ പലതും പുറത്ത് വരുമെന്ന ഭയം. CPIയെ UDFലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.

അഭിമാനം പണയം വച്ച് സിപിഐ എന്തിന് എൽഡിഎഫിൽ ശ്വാസം മുട്ടി നിൽക്കണം. തിരുത്താൻ തയാറെങ്കിൽ സിപിഐയെ യുഡിഎഫിൽ എടുക്കും. അൻവർ പഴയ നിലപാട് തിരുത്തി വരട്ടെ. അപ്പോൾ കോൺഗ്രസിൽ എടുക്കുന്നത് പരിഗണിക്കാമെന്നും സുധാകരൻ പറഞ്ഞു.

അതേസമയം പി വി അൻവറിനെ ഏറ്റെടുക്കാനില്ലെന്ന് എംഎം ഹസൻ പറഞ്ഞു. രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ നേതാവിനെ ഒരിക്കലും വേണ്ടെന്ന് എം എം ഹസൻ. അൻവറിന് രാഷ്ട്രീയ അഭയം നൽകേണ്ട ആവശ്യം ഇല്ലെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ വിശദമാക്കി. അൻവറിനെ സ്വീകരിക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments