ജിദ്ദ : സൗദിയിൽ അൽ ഹസയിലുണ്ടായ വാഹനാപകടത്തിൽ മലയാളി അമ്മയും കുഞ്ഞും മരിച്ചു. മദീനയിൽ നിന്ന് ദമാമിലേക്ക് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പുറപ്പെട്ടതായിരുന്നു കുടുംബം.
കാർ അപകടത്തിൽ മലപ്പുറം അരീക്കോട് സ്വദേശി എൻ.വി സുഹൈലിന്റെ ഭാര്യ സഫയും കുഞ്ഞുമാണ് മരിച്ചത്. സുഹൈലിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൈൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.