വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ ഫോറിൻ സർവീസിൽ നിന്ന് റിട്ടയർ ചെയ്ത പി ബാലരാജൻ (84), വാഷിംഗ്ടൺ ഡിസിയിൽ അന്തരിച്ചു. നീലേശ്വരം പുള്ളുവന്തിയിടിൽ വീട്ടിൽ പരേതനായ പി.കണ്ണൻ്റെയും കുഞ്ഞാത്തയുടെയും മകനാണ്.
നൈജീരിയയിൽ ചാൻസിലറുടെ ഓഫീസ് തലവനായി വിരമിച്ച ശേഷം അദ്ദേഹം വാഷിംഗ്ടൺ ഡിസിയിൽ സ്ഥിരതാമസമാക്കുകയായിരുന്നു.
ഭാര്യ മീര. മക്കൾ: അമൃത, കവിത, തുഷാർ