Monday, May 12, 2025
HomeAmericaഫ്ലോറിഡയിൽ എട്ടുവയസുകാരിയേയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി

ഫ്ലോറിഡയിൽ എട്ടുവയസുകാരിയേയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി

ഫ്‌ളോറിഡ : ഫ്‌ളോറിഡയില്‍ എട്ടുവയസുകാരിയേയും അവളുടെ മുത്തശ്ശിയെയും കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി. അമേരിക്കന്‍ സമയം വ്യാഴാഴ്ച്ച വൈകുന്നേരം 8.15 നാണ മരുന്നു കുത്തിവെച്ച് വധശിക്ഷ നടപ്പാക്കിയത്.പ്രതി എഡ്വേഡ് ജെയിംസ് സ്റ്റാര്‍ക്കിന് (63) നെയാണ് ഫ്‌ലോറിഡ സ്റ്റേറ്റ് ജയിലില്‍ വധശിക്ഷ നടപ്പാക്കിയത് .

കേസിന് ആസ്പദമായ ദാരുണ കൊലപാതകമുണ്ടായത് 1993 സെപ്റ്റംബര്‍ 19 നാണ്.എട്ടു വയസുകാരി ടോണി നോയ്‌നറെന്ന ബാലികയേയും ഇവളുടെ 58 വയസുള്ള മുത്തശ്ശി ബെറ്റി ഡിക്ക് എന്നിവരെയാണ് കൊലപ്പെടുത്തിയ സംഭവത്തിലാണ് വധശിക്ഷ നടപ്പാക്കിയത്. ഈ വധ ശിക്ഷ കൂടി നടപ്പാക്കിയതോടെ യുഎസില്‍ ഈ ആഴ്ച്ച നടത്തിയ നാലാമത്തെ വധശിക്ഷയാണിത്.

ഒക്ലാഹോമയില്‍ സ്ത്രീയെ വെടിവെച്ചുകൊന്നതിന് ഒരാള്‍ക്ക് ഒരാള്‍ക്ക് വധശിക്ഷ നടപ്പാക്കിയിരുന്നു. ബുധനാഴ്ച അരിസോണയിലും ചൊവ്വാഴ്ച ലൂസിയാനയിലും ഓരോ വധശിക്ഷ നടപ്പാക്കി. 15 വര്‍ഷത്തിനുശേഷമാണ് ലൂസിയാനയില്‍ വീണ്ടും വധശിക്ഷ വീണ്ടും നടപ്പിലാക്കിയത്.യു.എസ്. സുപ്രീം കോടതി വ്യാഴാഴ്ച ജെയിംസിന്റെ അന്തിമ അപ്പീല്‍ തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കാന്‍ തീരുമാനമായത്.

ഓര്‍ലാന്റോയ്ക്കു വടക്കു ഭാഗത്തു കാസല്‍ബെറിയിലെ ബെറ്റി ഡിക്കിന്റെ വീട്ടില്‍ ഒരു മുറി വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്ന പ്രതി ആക്രമണം നടത്തി ബാലികയേയും മുത്തശ്ശിയേയും കൊലപ്പെടുത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments