Monday, April 21, 2025
HomeNewsആശവർക്കർമാർ നിരാഹാരസമരത്തിൽ, സംസ്ഥാന ആരോഗ്യമന്ത്രിയുമായി അടുത്തയാഴ്ച്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ

ആശവർക്കർമാർ നിരാഹാരസമരത്തിൽ, സംസ്ഥാന ആരോഗ്യമന്ത്രിയുമായി അടുത്തയാഴ്ച്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ

ദില്ലി : സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ്- കേന്ദ്രമന്ത്രി കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് വിവാദം കനക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി കത്ത് നൽകിയെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയെ കാണാനാകാതെ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് രാവിലെ കേരളത്തിൽ തിരിച്ചെത്തിയിരുന്നു. 

യുഡിഎഫ് എംപിമാരും ജെപി നദ്ദയുമായി ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ച നടന്നില്ല. എംപിമാർ ചേംബറിലെത്തിയെങ്കിലും മന്ത്രി സഭയിലായതിനാൽ കാണാനായില്ല. പിന്നീട് കാണാൻ ശ്രമിക്കുമെന്ന് എംപിമാർ അറിയിച്ചു. കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി തിങ്കളാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തും.എംയി സ് അടക്കം വിഷയങ്ങൾ ചർച്ചയാകുമെന്നാണ് വിവരം. 

ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടുള്ളആശവർക്കർമാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. എം എ ബിന്ദു, കെപി തങ്കമണി, ആര്‍ ഷീജ എന്നിവരാണ് നിരാഹാര സമരം തുടരുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം ഇന്ന് നാല്പതാം ദിവസത്തിലേക്ക് കടന്നു

ഓണറേറിയം വര്‍ധന ആവശ്യപ്പെട്ടുള്ള ആശ വര്‍ക്കാര്‍മാരുടെ സമരത്തെ വീണ്ടും തള്ളി സര്‍ക്കാര്‍. സമരം തീരാതിരിക്കാൻ കാരണം സമരക്കാരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശിയാണെന്ന് പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി നിയമസഭയിൽ മറുപടി പറഞ്ഞ മന്ത്രി എംബി രാജേഷ് വിമര്‍ശിച്ചു. കേന്ദ്രത്തെ സഹായിക്കുന്ന സമരമെന്നും മന്ത്രി ആരോപിച്ചു. ഇതോടെ സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments