Saturday, April 26, 2025
HomeUncategorizedശബരിമല മീന മാസ പൂജക്ക് നട തുറന്നു: ഫ്ലൈഓവറിൽ കാത്തുനിൽക്കാതെ...

ശബരിമല മീന മാസ പൂജക്ക് നട തുറന്നു: ഫ്ലൈഓവറിൽ കാത്തുനിൽക്കാതെ നേരിട്ട് സോപാനം വഴി ദർശനം

ശബരിമല: മീനമാസപൂജകൾക്കായി ശബരിമല നട വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തുറന്നു. തന്ത്രി കണ്ഠരര് രാജീവര്​കണ്ഠരര്​ ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണ്​ നട തുറന്നത്​. തുടർന്ന് പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നി ജ്വലിപ്പിച്ച ശേഷമാണ് ഭക്തരെ പടികയറാൻ അനുവദിച്ചത്. ശനിയാഴ്​ച പുലർച്ചെ അഞ്ചിന് നടതുറന്ന് മീനമാസ പൂജകൾ ആരംഭിക്കും.

ഈ മാസം മുതൽ അയ്യപ്പഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പുതിയ ദർശന ക്രമീകരണം ഏർപ്പെടുത്തി. പതിനെട്ടാംപടി കയറിയെത്തുന്ന അയ്യപ്പഭക്തർക്ക് ഇനിമുതൽ ഫ്ലൈഓവറിൽ കാത്തുനിൽക്കാതെ നേരിട്ട് സോപാനം വഴി ദർശനം നടത്താം.

പടികയറി എത്തിയ അയ്യപ്പഭക്തരെ ​ൈഫ്ല ഓവറിലേക്ക് കടത്തിവിടാതെ കൊടിമരത്തിന്‍റെയും ബലിക്കൽ മണ്ഡപത്തിന്‍റെയും ഇരുവശത്തുകൂടെയാണ് ദർശനത്തിന്​ കടത്തിവിട്ടത്. 30 മുതൽ 50 സെക്കൻഡുവരെ തീർഥാടകർക്ക് ദർശനം സാധ്യമായി. ദേവസ്വം ബോർഡ് 40 വർഷത്തിനുശേഷം നടപ്പാക്കിയ പുതിയ പദ്ധതിയിൽ തീർഥാടകർ സംതൃപ്തി രേഖപ്പെടുത്തി. ദീർഘസമയം ദർശനം ലഭിച്ചതിന്‍റെ സന്തോഷവും സംതൃപ്തിയും തീർഥാടകർ പങ്കുവെച്ചു.

വെള്ളിയാഴ്​ച വൈകീട്ട് നട തുറന്നപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ പി.എസ്. പ്രശാന്ത്, അംഗം അഡ്വ. അജികുമാർ, സ്പെഷൽ കമീഷണർ ആർ. ജയകൃഷ്ണൻ, എ.ഡി.ജി.പി എസ്. ശ്രീജിത്ത് എന്നിവർ സന്നിഹിതരായിരുന്നു. പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നട അടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments