വാഷിങ്ടൻ : റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിക്കാനുള്ള സാധ്യത വർധിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് പുടിനുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയെന്നും രക്തരൂക്ഷിതമായ യുദ്ധം അവസാനിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. റഷ്യൻ സൈന്യം വളഞ്ഞിരിക്കുന്ന യുക്രെയ്ന്‍ പട്ടാളക്കാരുടെ ജീവന്‍ സംരക്ഷിക്കണമെന്ന് പുടിനോട് താൻ ആവശ്യപ്പെട്ടുവെന്നും ട്രംപ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി മോസ്കോയിൽ വച്ച് യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. അതേസമയം, ട്രംപ്– പുടിൻ കൂടിക്കാഴ്ച വൈകാതെ സംഭവിക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്ക നിര്‍ദേശിച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ യുക്രെയ്ൻ നേരത്തെതന്നെ അംഗീകരിച്ചിരുന്നു. പിന്നാലെ വ്യാഴാഴ്ചയാണ് റഷ്യ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചത്.
ചർച്ചകൾ ഫലപ്രദം: റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിക്കാനുള്ള സാധ്യതകൾ വർധിച്ചതായി ട്രംപ്
RELATED ARTICLES