റിച്ച്മണ്ട്: ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിച്ച് റിച്ച്മണ്ട് പ്രവാസി മലയാളികളും. കേരള ഹിന്ദൂസ് ഓഫ് റിച്ച്മണ്ട് മെട്രോ ഏരിയ (KHRMA) ഹിന്ദു സെന്റർ ഓഫ് വിർജീനിയ (HCV Temple) റിച്ച്മണ്ടിൽ ആറ്റുകാൽ പൊങ്കാല ആഘോഷിച്ചു. അമ്മയുടെ ഇഷ്ട വിഭവങ്ങളായ ശർക്കര പായസം, തെരളി അപ്പം തുടങ്ങി നിവേദ്യങ്ങൾ ഒരുക്കി.

9 മണിക്ക് ആരംഭിച്ച പൂജ ഉച്ചക്ക് 11:30 നു സമാപിച്ചു. സരികദേവി, ശ്രീജ മനോജ്, സപ്ന മുരുകേശൻ, മല്ലികാ മേനോൻ എന്നിവർ നേതൃത്വം നൽകി. റിച്ച്മണ്ട്ലെ നിരവധി മലയാളി വിശ്വാസികളും ഇതിൽ പങ്കെടുത്ത് പൊങ്കാല ആഘോഷം ഭക്തി സാന്ദ്രം ആക്കി.

