Thursday, April 24, 2025
HomeGulfഒമാനിലെ ഇൻഷുറൻസ് മേഖല ഡിജിറ്റലൈസഡ് യുഗത്തിൽ: ബിമയുടെ പങ്കാളിത്തം ശ്രെദ്ധേയം

ഒമാനിലെ ഇൻഷുറൻസ് മേഖല ഡിജിറ്റലൈസഡ് യുഗത്തിൽ: ബിമയുടെ പങ്കാളിത്തം ശ്രെദ്ധേയം

മസ്കത്ത്: ഒമാനിലെ ഇൻഷുറൻസ് മേഖലയിൽ ഡിജിറ്റൽ വിപ്ലവങ്ങൾക്ക് ഗതിവേഗം പകർന്ന് ബിമ. ലോകം അതിവേഗം ഡിജിറ്റൽ മേഖലയിലേക്ക് മാറിക്കൊണ്ടിരിക്കെ കുറഞ്ഞ സമയത്തിനുള്ളിൽ ഒമാനി ഇൻഷുറൻസ് മേഖലയിലെ ഒരു മുൻനിര പ്ലാറ്റ്‌ഫോമായി ബിമക്ക് ഉയർന്ന് വരാൻ സാധിച്ചു. പൂർണമായും ഡിജിറ്റൽ സേവനം നൽകി ഇൻഷുറൻസ് വാങ്ങുന്നതിനെ പുതിയ തലത്തിലേക്ക് ഉയർത്തുകയും ചെയ്തു.

2020നു ശേഷം സുൽത്താനേറ്റിലെ ഏറ്റവും വലിയ ഡിജിറ്റൽ ഇൻഷുറൻസ് ബ്രോക്കറായി മാറാൻ ബിമക്ക് കഴിഞ്ഞു. ഓൺലൈൻ ഇൻഷുറൻസ് പരിഹാരങ്ങൾക്ക് പുതിയ മാനദണ്ഡമാണ് ബിമ പകർന്നുനൽകിയത്. പരമ്പരാഗത പ്രക്രിയകൾ ഇല്ലാതാക്കി ഡിജിറ്റൽ ഇൻഷുറൻസ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ വൈദഗ്ധ്യമുള്ള ആദ്യത്തെ ഒമാനി പ്ലാറ്റ്‌ഫോമാണ് ബിമ. ബിമയുടെ സ്മാർട്ട് പ്ലാറ്റ്‌ഫോമിലൂടെ, ഉപയോക്താക്കൾക്ക് 13 ലൈസൻസുള്ള ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള ഓഫറുകൾ താരതമ്യം ചെയ്യാനും ഡിജിറ്റൽ ഇന്റർഫേസ് ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ മുഴുവൻ ഇൻഷുറൻസ് പ്രക്രിയയും പൂർത്തിയാക്കാനും കഴിയും. സർക്കാർ ഡാറ്റാബേസുകളുമായി നേരിട്ടുള്ള സംയോജനം ഉൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിച്ചാണ് ഈ കാര്യക്ഷമതയും വേഗതയും സാധ്യമാക്കിയത്

ആരംഭം മുതൽ, ആയിരക്കണക്കിന് വാഹനങ്ങൾക്ക് ഇൻഷുറൻസ് നൽകുകയും സുൽത്താനേറ്റിലുടനീളം 500000-ത്തിലധികം ഉപയോക്താക്കളിലേക്ക് ഉപഭോക്തൃ അടിത്തറ വികസിപ്പിച്ച് വിപണിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. പ്രധാന ഇൻഷുറൻസ് കമ്പനികളുമായി തന്ത്രപരമായ പങ്കാളിത്തം വിജയകരമായി കെട്ടിപ്പടുക്കുന്ന ബിമ, വൈവിധ്യമാർന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്ന സമഗ്ര ഇൻഷുറൻസ് പ്ലാറ്റ്‌ഫോം എന്ന നിലയിൽ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്തു.

പരമ്പരാഗത ബ്രോക്കർമാരിൽനിന്ന് ബിമയെ വ്യത്യസ്തമാക്കുന്നത് അതിന്റെ സേവനങ്ങളുടെ ഡിജിറ്റലൈസേഷനോടൊപ്പം അവ നൽകുന്ന നിരവധി ആനൂകല്യങ്ങളുമാണ്. വിശദമായ വിവരങ്ങളെ അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്ക് തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തമാക്കുന്ന വിലയും ഓഫർ താരതമ്യങ്ങളും, ഫോൺ, വാട്സ്ആപ്പ്, തത്സമയ ചാറ്റ് എന്നിവയിലൂടെ 24X7 ഉപഭോക്തൃ സേവനം നൽകുന്നു. മിനിറ്റുകൾക്കുള്ളിൽ പോളിസി ഇഷ്യൂ, ഉപഭോക്തൃ ഇടപെടൽ സൃഷ്ടിച്ച ജെറ്റോർ കാറുകൾക്കുള്ള സമ്മാന നറുക്കെടുപ്പുകൾ ഉൾപ്പെടെ പ്രമോഷനൽ കാമ്പയിനുകളും റിവാർഡുകളും, കാർ ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, യാത്രാ ഇൻഷുറൻസ്, ക്രെഡിറ്റ് ലൈഫ് ഇൻഷുറൻസ് എന്നിങ്ങനെ വൈവിധ്യമാർന്ന സേവനങ്ങൾ ബിമയെ ജനപ്രിയമാക്കുന്നു.

ഇൻഷുറൻസ് സേവനങ്ങൾ നൽകുന്നതിൽ മാത്രമല്ല, മറ്റ് പ്ലാറ്റ്‌ഫോമുകളുമായുള്ള തടസ്സമില്ലാത്ത സംയോജനം ഉറപ്പാക്കാനും ബിമ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഒമാൻടെൽ ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് വാങ്ങാൻ അനുവദിക്കുന്ന ശ്രദ്ധേയമായ പങ്കാളിത്തങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ബാങ്കുകളുമായും ധനകാര്യ സേവന ദാതാക്കളുമായും സഹകരിച്ച് തങ്ങളുടെ വ്യാപ്തി വർധിപ്പിക്കാനും കമ്പനി ഒരുങ്ങുന്നുണ്ട്. ഭാവിയിൽ തങ്ങളുടെ പ്രവർത്തന മേഖല വികസിപ്പാക്കാനും കമ്പനി ആലോചിക്കുന്നു.

ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ആവശ്യങ്ങൾക്കനുസൃതമായി പുതിയ ഇൻഷുറൻസ് പരിഹാരങ്ങൾ ഉപയോഗിച്ച് തങ്ങളുടെ ഓഫറുകൾ വിപുലീകരിക്കാൻ ബീമ ലക്ഷ്യമിടുന്നു. സ്മാർട്ട് സേവനങ്ങൾ മെച്ചപ്പെടുത്തുകയും കൃത്രിമബുദ്ധിയെ അതിന്റെ പ്രവർത്തനങ്ങളിൽ സംയോജിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments