ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ ലിബറേഷൻ ആർമി തട്ടിയെടുത്ത ട്രെയിനിലെ എല്ലാ ബന്ദികളെ മോചിപ്പിച്ചെന്ന് പാകിസ്ഥാൻ സൈന്യം. സായുധ സംഘത്തിലെ മുഴുവൻ ഭീകരരെയും സൈന്യം വധിച്ചുവെന്ന് വ്യക്തമാക്കിയാണ് ബന്ധികളെ മോചിപ്പിച്ച കാര്യം പാകിസ്ഥാൻ വ്യക്തമാക്കിയത്. പാക് സൈന്യം വ്യോമാക്രമണമടക്കം നടത്തിയാണ് ബന്ദികളെ രക്ഷിച്ചത്.
ബലൂച് ലിബറേഷൻ ആർമി ഇന്നലെയാണ് ക്വൊറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്പ്രസ് റാഞ്ചിയത്. 9 ബോഗികളുള്ള ട്രെയിനിൽ 450 ലധികം യാത്രക്കാരുണ്ടായിരുന്നു. ഇതിൽ സ്ത്രീകളെയും കുട്ടികളെയുമടക്കമുള്ള 250 ലേറെ പേരെ ഇന്നലെ തന്നെ വിട്ടയച്ചിരുന്നു. ബാക്കിയുള്ളവരെയാണ് സൈന്യം ഇന്ന് രക്ഷിച്ചത്. 27 സൈനികർക്ക് ജീവൻ നഷ്ടമായെന്നും വിവരമുണ്ട്.
സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന ആവശ്യപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് ബി എൽഎ. തീവ്രവാദി ആക്രമണം മൂലം നിർത്തി വച്ചിരുന്ന ട്രെയിൽ സർവീസ് കഴിഞ്ഞ ഒക്ടോബറിലാണ് പുനരാരംഭിച്ചത്.