Wednesday, May 14, 2025
HomeAmericaപൊതു പ്രവർത്തകർക്കുള്ള വായ്പാ ഇളവുകൾ ഒഴിവാക്കാൻ ഒരുങ്ങി ട്രംപ്

പൊതു പ്രവർത്തകർക്കുള്ള വായ്പാ ഇളവുകൾ ഒഴിവാക്കാൻ ഒരുങ്ങി ട്രംപ്

വാഷിംഗ്ടണ്‍ : അനുചിതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലാഭേച്ഛയില്ലാത്ത തൊഴിലാളികള്‍ക്ക് വിദ്യാര്‍ത്ഥി വായ്പാ ഇളവ് നിഷേധിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു. പബ്ലിക് സര്‍വീസ് ലോണ്‍ ഫോര്‍ഗീവ്‌നെസ് പ്രോഗ്രാമില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചത്.

ഉത്തരവ് പ്രകാരം ചില വായ്പക്കാര്‍ക്ക് വായ്പാ ഇളവ് നിഷേധിക്കുന്നതിനായി പ്രോഗ്രാം പരിഷ്‌കരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദ്ദേശിക്കുന്നു. നിയമവിരുദ്ധ കുടിയേറ്റം, വിദേശ തീവ്രവാദ ഗ്രൂപ്പുകള്‍ അല്ലെങ്കില്‍ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ആളുകള്‍ക്ക് വായ്പാ ഇളവ് ഒഴിവാക്കും.

സര്‍ക്കാരിലോ ലാഭേച്ഛയില്ലാത്ത ഗ്രൂപ്പുകളിലോ കരിയര്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 2007 ല്‍ കോണ്‍ഗ്രസ് കൊണ്ടുവന്നതാണ് ഈ പദ്ധതി. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊലീസ്, മത പാസ്റ്റര്‍മാര്‍, ചില ലാഭേച്ഛയില്ലാത്ത ജീവനക്കാര്‍ എന്നിവര്‍ക്കായിരുന്നു ഇത് ലഭ്യമായിരുന്നത്. ട്രംപിന്റെ ഉത്തരവ് കുടിയേറ്റം ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ അജണ്ടയ്ക്ക് വിരുദ്ധമായി ചില മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ലക്ഷ്യമിടുന്നതായി വിമര്‍ശനമുണ്ട്. ട്രംപിന്റെ നടപടി നിയമപരമായ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് ഏതാണ്ട് ഉറപ്പാണ്.

യോഗ്യതാ നിയമങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് സാധാരണയായി വിദ്യാഭ്യാസ വകുപ്പ് നീണ്ട പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, ഈ പുതിയ നിയന്ത്രണം 2027 വരെ പ്രാബല്യത്തില്‍ വരാന്‍ സാധ്യതയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments