Monday, December 23, 2024
HomeIndiaഐഐടിയിലോ ഐഐഎമ്മിലോ പഠിച്ചില്ല; 60 ലക്ഷം ശമ്പളത്തിന് ഗൂഗിളിൽ ജോലി നേടി ഇന്ത്യൻ യുവതി

ഐഐടിയിലോ ഐഐഎമ്മിലോ പഠിച്ചില്ല; 60 ലക്ഷം ശമ്പളത്തിന് ഗൂഗിളിൽ ജോലി നേടി ഇന്ത്യൻ യുവതി

വമ്പൻ കമ്പനികളിൽ ഉയർന്ന ശമ്പളത്തിൽ ഉന്നത പദവിയിലെത്താൻ ഐഐഎമ്മിലോ ഐഐടിയിലോ പഠിക്കണമെന്ന ഇന്ത്യൻ യുവാക്കളുടെ ധാരണയെ അട്ടിമറിച്ച് ബിഹാറിൽ നിന്നുള്ള പെൺകുട്ടി. 60 ലക്ഷം രൂപ വാർഷിക ശമ്പളത്തിന് ഗൂഗിളിൽ സെക്യൂരിറ്റി അനലൈസറായി ജോലി നേടിയ അലങ്കൃത സാക്ഷിയുടെ കരിയർ നേട്ടം സമൂഹ മാധ്യമത്തിൽ ചർച്ചയാണ്.

സമൂഹ മാധ്യമമായ ലിങ്ക്ഡ് ഇനിലെ തൻ്റെ അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിലാണ് അലങ്കൃത തൻ്റെ നേട്ടം അറിയിച്ചത്. ജാർഖണ്ഡിൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻ്റ് ടെക്നോളജിയിൽ നിന്ന് ബിടെക് ബിരുദം നേടിയ ഇവർ വിപ്രോയിൽ പ്രൊജക്ട് എഞ്ചിനീയറായാണ് ജോലിയിൽ പ്രവേശിച്ചത്. പിന്നീട് ഏണസ്റ്റ് ആൻ്റ് യങ് കമ്പനിയിൽ സെക്യൂരിറ്റി അനലിസ്റ്റായി ജോലിക്ക് ചേർന്നു. ഈ രണ്ട് സ്ഥാപനങ്ങളിലെ അനുഭവ സമ്പത്താണ് അലൻക്രിതയെ ഗൂഗിളിൽ എത്തിച്ചത്.

രാജ്യത്ത് ഐഐടി, ഐഐഎം എന്നിവിടങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന യുവാക്കൾക്ക് സ്വതവേ വമ്പൻ കമ്പനികളിൽ നിന്ന് ഉയർന്ന ശമ്പളത്തിൽ ഓഫർ ലഭിക്കാറുണ്ട്. അത് തന്നെയാണ് മിടുക്കരായ വിദ്യാർത്ഥികളെ ഈ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നത്. യുവാക്കൾ ഐഐടിയിലോ ഐഐഎമ്മിലോ പ്രവേശനം നേടാൻ കിണഞ്ഞു പരിശ്രമിക്കുന്ന കാലത്താണ് അലങ്കൃത തൻ്റെ വിജയകഥ പങ്കുവച്ചത്. നിരവധി പേരാണ് യുവതിക്ക് ആശംസകളും അഭിനന്ദനങ്ങളുമായി എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments