Monday, December 23, 2024
HomeAmericaഇറാൻ-റഷ്യ ആണവ സഹകരണ നീക്കത്തിൽ ആശങ്ക പങ്കുവെച്ച് അമേരിക്കയും ബ്രിട്ടണും

ഇറാൻ-റഷ്യ ആണവ സഹകരണ നീക്കത്തിൽ ആശങ്ക പങ്കുവെച്ച് അമേരിക്കയും ബ്രിട്ടണും

ഇസ്രയേലുമായുള്ള ഇറാന്‍റെ സംഘർഷ സാധ്യതകൾക്കും യുക്രൈൻ യുദ്ധത്തില്‍ റഷ്യ തിരിച്ചടികൾ നേരിടുന്ന സാഹചര്യത്തിലും ഇരു രാജ്യങ്ങളും കൈകോർക്കാൻ ഒരുങ്ങുകയാണ്. ആണവായുധത്തിന്‍റെ കാര്യത്തിലടക്കം സഹകരിക്കുന്ന നിലയിലേക്കുള്ള സൗഹൃദ ബന്ധത്തിലേക്കാണ് റഷ്യയും ഇറാനും നീങ്ങുന്നത്. ആണവ രഹസ്യങ്ങളടക്കം പങ്കുവച്ച് ഇറാനുമായി കൈകോർക്കാനുള്ള റഷ്യയുടെ നീക്കത്തിൽ ആഗോള തലത്തിൽ തന്നെ ആശങ്കയുണ്ട്. അത്യന്ത്യം അപകടകരമാണ് റഷ്യയുടെ നീക്കമെന്ന ആശങ്ക പങ്കുവെച്ച് അമേരിക്കയും ബ്രിട്ടനും രംഗത്തെത്തിക്കഴിഞ്ഞു.

യുക്രെയ്‌നില്‍ ബോംബിടാൻ ഇറാൻ റഷ്യക്ക് ബാലിസ്റ്റിക് മിസൈലുകൾ നൽകിയതിന് പകരമായി റഷ്യ ഇറാനുമായി ആണവ രഹസ്യങ്ങൾ പങ്കുവെച്ചുവെന്ന വാർത്തകളോട് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും വലിയ ആശങ്കയാണ് പങ്കുവച്ചത്.

ഇറാൻ അണുബോംബ് നിർമ്മിക്കുക എന്ന ദീർഘകാല ലക്ഷ്യത്തോടെ യുറേനിയം സമ്പുഷ്ടമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ഇരുരാജ്യങ്ങളും സൈനിക സഹകരണം ശക്തമാക്കിയതെന്ന് ബൈഡനും സ്റ്റാർമറും ചൂണ്ടിക്കാട്ടി. ആണവ സാങ്കേതികവിദ്യ ഇറാന് ലഭിക്കുന്ന തരത്തിലുള്ള വ്യാപാരങ്ങളിലെ അപകടസാധ്യതയും ഉച്ചകോടിയിൽ ഇരുനേതാക്കളും ചർച്ച ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments