Friday, May 2, 2025
HomeEntertainment‌റസ്‌പുടിൻ ഡാൻസിലൂടെ വൈറലായ നവീൻ-ജാനകി കോമ്പോയിലെ നവീൻ റസാഖിന് വിവാഹം

‌റസ്‌പുടിൻ ഡാൻസിലൂടെ വൈറലായ നവീൻ-ജാനകി കോമ്പോയിലെ നവീൻ റസാഖിന് വിവാഹം

ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്ന വീഡിയോ ആണ് തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായിരുന്നു നവീൻ റസാഖിന്റെയും ജാനകി ഓം കുമാറിന്റെയും. സോഷ്യൽ മീഡിയ അടക്കി ഭരിച്ച ഡാൻസായിരുന്നു ഇവരുടേത്. നവീന്റെയും ജാനകിയുടെയും നൃത്തിന് കയ്യടി ലഭിച്ചപ്പോഴും ചില അടിസ്ഥാനരഹതിമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ഇവരുടെ മതം തിര‍ഞ്ഞുപിടിച്ചായിരുന്നു ചിലർ വിദ്വേഷ പരാമർശങ്ങൾ നടത്തിയ. പക്ഷേ നവീനും ജാനകിയും വീണ്ടും നൃത്തച്ചുവടുമായി എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ഡോ. നവീൻ റസാഖ് വിവാഹിതനാവുകയാണ്. ഡോ. സഹ്നിധയാണ് വധു. ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാ​ഹിതരാവുന്നത്. വിവാഹ നിശ്ചയ വീഡിയോ പങ്കുവെച്ച് ഡോ. നവീൻ തങ്ങളുടെ പ്രണയകഥ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. വിവാഹ നിശ്ചയ ആഘോഷങ്ങളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

തങ്ങളുടെ ഒരു മ്യൂച്ചൽ ഫ്രണ്ട് വഴിയാണ് 2021 ൽ തങ്ങൾ കണ്ടുമുട്ടിയതെന്നും 2021 ൽ നടന്ന ഇന്ത്യ വിജയം നേടിയ ഇന്ത്യ – ഓസ്ട്രേലിയ​ഗബ്ബ ടെസ്റ്റ് മത്സരത്തിന് നന്ദിയെന്നും നവീൻ പറയുന്നു. ഞങ്ങൾ ഞങ്ങളുടെ സംസാരം ആരംഭിച്ചു. അപ്പോൾ അവൾ ഒന്നാം വർഷവും ഞാൻ മൂന്നാം വർഷവും ആയിരുന്നു

അന്ന് മുതൽ ഞങ്ങൾ പതിയെ പരിചയപ്പെട്ടു. മറ്റേത് ബന്ധത്തിലും ഉള്ളത് പോലെ നല്ലതും ചീത്തയുമായ സമയങ്ങളിലൂടെ ഒരു റോളർ കോസ്റ്റർ സവാരിക്ക് ശേഷം ഞങ്ങൾ ഇവിടെ എത്തി. ഒരു ജീവിതകാലം മുഴുവൻ പരസ്പരം ഉണ്ടായിരിക്കും എന്ന രീതിയിൽ അടുത്തു. ഒടുവിൽ ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞു, എന്നായിരുന്ന നവീൻ കുറിച്ചത്. വിവാഹ നിശ്ചയത്തിന്റെ വീഡിയോ ആണ് നവീൻ പങ്കുലെച്ചിരിക്കുന്നത്. വെഡ്ഡിം​ഗ് ഔട്ട് ലുക്കിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments