കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ പ്രചാരണത്തിനിടെ സംഭവിച്ച കൗതുകകരമായ കണ്ടുമുട്ടൽ ശ്രദ്ധ നേടുന്നു. 27 വർഷം മുൻപ് ചാക്കോച്ചനോടൊപ്പം പകർത്തിയ ചിത്രം സദസിലുള്ള പുരുഷാരത്തിൽ നിന്ന് ഉയർത്തി കാണിക്കുകയായിരുന്നു ആരാധിക. അത് കണ്ടതും കുഞ്ചാക്കോ ബോബൻ തന്റെ പേഴ്‌സണൽ ഫോണെടുത്ത് ആ ചിത്രം പകർത്തി. ശേഷം അവരെ വേദിയിലേക്ക് ക്ഷണിച്ച് ഒരുമിച്ച് ഫോട്ടോയെടുത്ത ശേഷമാണ് ചാക്കോച്ചൻ മടങ്ങിയത്.
കുഞ്ചാക്കോ ബോബൻ അഭിനയിച്ച മയിൽപീലിക്കാവും നക്ഷത്രത്താരാട്ടും ഹരികൃഷ്ണൻസും ഹരികൃഷ്ണൻസും റിലീസായ വർഷംകൂടിയായിരുന്നു 1998. ആ കാലത്ത് എപ്പോളോ എടുത്ത ചിത്രമായിരുന്നു ആരാധികയുടെ കൈവശമുണ്ടായിരുന്നത്.
https://www.instagram.com/reel/DGdPHwTy2Mh/?utm_source=ig_web_button_share_sheet
അതേസമയം കുഞ്ചാക്കോ ബോബൻ പൊലീസ് വേഷത്തിലെത്തുന്ന ഓഫീസർ ഓൺ ഡ്യൂട്ടി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ജീത്തു അഷ്‌റഫ് സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലറിൽ ചാക്കോച്ചനൊപ്പം പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരുമുണ്ട്.