Friday, May 2, 2025
HomeGulfശീതതരംഗം: ചരിത്രത്തിൽ ആദ്യമായി കുവൈത്തിൽ താപനില പൂജ്യത്തിനും താഴെ

ശീതതരംഗം: ചരിത്രത്തിൽ ആദ്യമായി കുവൈത്തിൽ താപനില പൂജ്യത്തിനും താഴെ

കുവൈത്ത് സിറ്റി: ശക്തമായ സൈബീരിയൻ ധ്രുവ ശീത തരംഗത്തിൻ്റെ ഫലമായി കുവൈത്തിൽ താപനിലയിൽ വൻ ഇടിവ്. 60 വർഷത്തിനിടയിൽ ഫെബ്രുവരിയിൽ ആദ്യമായാണ് ഇത്രയും കുറഞ്ഞ താപനില കുവൈത്തിൽ രേഖപ്പെടുത്തിയത്. മാത്രാബയിലെ  താപനില പൂജ്യത്തിന് താഴെ, -8 ഡിഗ്രി സെൽഷ്യസായിരുന്നു. സാൽമിയിൽ -6 ഡിഗ്രി സെൽഷ്യസും ആയിരുന്നു.

കുവൈത്ത് സിറ്റിയിൽ അനുഭവപ്പെടുന്ന താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് ആയിരുന്നു. യഥാർത്ഥ കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസായിരുന്നു. കഴിഞ്ഞ 60 വർഷത്തിനിടയിൽ കുവൈത്ത് ജനത അനുഭവിച്ച ഏറ്റവും തണുപ്പുള്ള ഫെബ്രുവരി ദിവസങ്ങളിലൊന്നാണ് ഇതെന്ന് കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ പറഞ്ഞു. പ്രത്യേകിച്ച് മരുഭൂമിയിൽ, അസാധാരണമായ തണുത്ത തരംഗത്തിൻ്റെ തീവ്രത പ്രതിഫലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments