പ്രണയത്തിൻ്റെ പൂന്തേൻ പടർത്തുന്ന പുത്തൻ ആശയങ്ങളും വേറിട്ട ശൈലികളും. പ്രണയലേഖനങ്ങൾക്ക് മങ്ങലേൽക്കുന്നില്ല എന്ന് പ്രേക്ഷകരെ ഓർമിപ്പിച്ച് മലയാളി ടൈസ് പ്രണയലേഖന മത്സരത്തിന് മികച്ച പ്രതികരണം. നൂറിലേറെ പ്രണയലേഖനങ്ങളാണ് വിധികർത്താക്കൾക്കു മുന്നിലേക്ക് എത്തിയത്.
പ്രണയത്തിൻ്റെ മാറുന്ന കാലത്തെ ചിലർ അടയാളപ്പെടുത്തിയപ്പോൾ മറ്റു ചിലരാകട്ടെ പരമ്പരാഗത ശൈലിയുടെ വഴിയെ സഞ്ചരിച്ചു. ഭാഷ, ശൈലി, വ്യത്യസ്തത തുടങ്ങിയ വിവിധ ഘടകങ്ങൾ പരിശോധിച്ചാണ് വിജയികളെ തിരഞ്ഞെടുത്തത്.
ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ എഴുത്തുകാർക്ക് ക്യാഷ് അവാർഡും പുസ്തകങ്ങളും സമ്മാനിക്കും. തിരഞ്ഞെടുക്കപ്പെടുന്നവ സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഒന്നാം സ്ഥാനം: അഞ്ജു ജെ, തളിപ്പറമ്പ്
രണ്ടാം സ്ഥാനം: ദിവ്യ മേരി റെജി, ടൊറൻ്റോ
മൂന്നാം സ്ഥാനം: ആദിത്യ അനിൽ, പനച്ചിക്കാട്